കുറുമാത്തൂർ ഗവ. ഐ ടി ഐ കാന്റീൻ കെട്ടിടോദ്ഘാടനം
November 10 | 06:04 AM
കണ്ണൂർ: കുറുമാത്തൂർ ഗവ. ഐ ടി ഐ കാന്റീൻ കെട്ടിടവും വാഹന പാർക്കിംഗ് ഷെഡും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 16.24 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. 107.64 ചതുരശ്ര മീറ്ററിലുള്ള കെട്ടിടത്തിൽ രണ്ട് ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർ റൂം എന്നിവയുണ്ട്. 124.49 ചതുരശ്ര മീറ്ററിൽ പണിത പാർക്കിംഗ് ഷെഡിന്റെ നിർമാണം 5.53 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്.
കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എക്സി.എഞ്ചിനീയർ സി സവിത റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി വി ഷനോജ് മാസ്റ്റർ, കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജീവൻ പാച്ചേനി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി അനിത, പഞ്ചായത്തംഗം പി കെ പ്രേമലത, ട്രെയിനിംഗ് ഇൻസ്പെക്ടർ പി വാസുദേവൻ, കണ്ണൂർ നോഡൽ ഐ ടി ഐ പ്രിൻസിപ്പൽ ടി മനോജ് കുമാർ, കുറുമാത്തൂർ ഐടി ഐ പ്രിൻസിപ്പൽ ജി ബിജു തുടങ്ങിയവർ സംബന്ധിച്ചു.