ഗൂഢാലോചന അന്വേഷിക്കണം, സ്വപ്ന സുരേഷിനെതിരെ പൊലീസില്‍ പരാതി നല്കി കെ ടി ജലീല്‍
June 8 | 05:27 PM
സ്വപ്ന സുരേഷിന് എതിരെ പൊലീസില്‍ പരാതി നല്കി കെ ടി ജലീല്‍. സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിയാണ് പരാതി നല്‍കിയത്.
സ്വപ്ന തെറ്റായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ പി സി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.