പത്താം ക്ലാസ് വിദ്യാർത്ഥിനി ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണു മരിച്ചു
April 17 | 12:56 PM
കോട്ടയം: പത്താം ക്ലാസ് വിദ്യാർത്ഥിനി ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണു മരിച്ചു. യുഎസിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകൾ റെയ (15) ആണ് മരിച്ചത്. ഫ്ലാറ്റിന്റെ 12–ാം നിലയിൽ നിന്നുമാണ് പെൺകുട്ടി താഴെ വീണത്.
ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ആണ് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ടത്.