മാസ്ക് ധരിക്കാൻ പറഞ്ഞതിൽ വൈരാഗ്യം, ആശുപത്രിയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം
June 22 | 11:28 AM
കൊല്ലം: മാസ്ക് ധരിക്കാൻ പറഞ്ഞതിന് നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. ഇന്നലെ രാത്രിയാണ് സംഭവം. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് ആക്രമണം നടത്തിയത്. ഇവർ ഒളിവിലാണ്.
ഡ്യൂട്ടി ഡോക്ടര്‍ ഉണ്ണികൃഷ്ണന്, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. മാരകായുധങ്ങളുമായാണ് സംഘമെത്തിയത്. അത്യാഹിതവിഭാഗത്തിലെ മരുന്നു വിതരണംചെയ്യുന്ന സ്ഥലം അക്രമികള്‍ അടിച്ചുതകര്‍ത്തു.
മാസ്ക് ധരിക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ആക്രമണം നടത്തിയതെന്ന് ശ്യാമിലി പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തിയിരുന്നു. ഈ സമയം വിഷ്ണുവിനോട് മാസ്ക് ധരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതോടെ പ്രതിയും സുഹൃത്തുക്കളും ആരോഗ്യപ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്നാണ് ഇവര്‍ ഇന്നലെ രാത്രി എത്തി ആക്രമണം നടത്തിയത്.