കൊച്ചി മെട്രോയ്ക്ക് 5 വയസ്, ഇന്ന് 5 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം
June 17 | 10:46 AM
കൊച്ചി: കൊച്ചി മെട്രോ സർവീസിന് ഇന്നേക്ക് 5 വർഷം പൂർത്തിയായിരിക്കുന്നു. അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്കായി പ്രത്യേക ഓഫർ മെട്രോ ഒരുക്കിയിരിക്കുന്നു. ഇന്ന് കൊച്ചി മെട്രോയില്‍ എത്ര ദൂരം യാത്ര ചെയ്താലും വെറും 5 രൂപമാത്രമേ ടിക്കറ്റിനായി ഈടാക്കുകയുള്ളൂ.
കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്ക് മെട്രോ പരിചയപ്പെടുത്തുക എന്നിവയാണ് ഈ ഓഫറിന്റെ ലക്ഷ്യം. ഒരു യാത്രക്ക് മാത്രമായിരിക്കും ഈ ഓഫര്‍. നിലവില്‍ മെട്രോ കാര്‍ഡുള്ളവര്‍ക്ക് കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഓഫര്‍ ലഭ്യമാകും.