സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി
May 17 | 12:37 PM
തിരുവനന്തപുരം:സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണിയോടെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറ് മണിവരെയാണ് വോട്ടിംഗ് നടക്കുക.
കാസർഗോഡ്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
182 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 79 പേർ സ്ത്രീകളാണ്. 36,490 പുരുഷൻമാരും 41,144 സ്ത്രീകളും ഉൾപ്പെടെ മൊത്തം 77,634 വോട്ടർമാരാണുള്ളത്. വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും.