മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം
June 14 | 03:11 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്ക് നേരെ വ്യാപക പ്രതിഷേധം. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.
തുടര്‍ന്ന് നാല് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുണ്ടമണ്‍ പാലത്തിന് സമീപത്ത് വച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. രാവിലെ ക്ലിഫ്ഹൗസിന് മുന്നിൽ കറുത്ത വസ്ത്രമണിഞ്ഞെത്തിയ മഹിളാ മോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോഴിക്കോട്ട് നടന്ന പ്രതിഷേധത്തിനിടെ സിപിഎമ്മിന്റെ കൊടി തോരണങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് ആര്‍എസ്പി നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.