ഹോട്ടല്‍ ജീവനക്കാരി വാടകവീട്ടിൽ തൂങ്ങിമരിച്ചു
October 30 | 02:24 PM
തിരുവനന്തപുരം: ഹോട്ടല്‍ ജിവനക്കാരിയായ യുവതിയെ വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിങ് ജീവനക്കാരിയായ സിക്കിം യാങ് ടോക്ക് സ്വദേശി വേദന്‍ഷിയെ (24) ആണ് കോവളം ബീച്ച് റോഡിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വേദന്‍ഷിയെ മുറിയില്‍ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തറയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ കോവളം പൊലീസ് കേസെടുത്തു.