ഡ്രഡ്ജര്‍ അഴിമതി: ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
April 14 | 03:34 PM
ന്യൂഡൽഹി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള ഡ്രഡ്ജര്‍ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സര്‍ക്കാര്‍. ഹോളണ്ടില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച് പല വിവരങ്ങളും മറച്ചുവെച്ചുവെന്നാരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഡ്രഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച കരാറിലടക്കം ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടറുടെ ചുമതല വഹിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോളണ്ടിലെ കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയത്.