മാധ്യമ പ്രവർത്തകൻ യു.എച്ച്.സിദ്ധിഖ് അന്തരിച്ചു
May 13 | 04:39 PM
കാസർകോട്: മാധ്യമപ്രവർത്തകൻ യു.എച്ച്.സിദ്ധിഖ് (41) അന്തരിച്ചു. കാസർകോട്ടേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ കാഞ്ഞങ്ങാട്ട് വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയിലേക്ക് മാറ്റി.
സുപ്രഭാതം ദിനപത്രത്തിലെ സീനിയർ റിപ്പോർട്ടറായ സിദ്ധിഖ് തേജസ്, മംഗളം എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ്.