കര്‍ണാടകയിലും കനത്ത മഴ, മണ്ണിടിച്ചിലില്‍ 6 പേര് മരിച്ചു
August 3 | 06:36 PM
ബംഗളൂരൂ: കര്‍ണാടകയിലും കനത്ത മഴയെ തുടർന്ന് മരണം. മണ്ണിടിച്ചിലില്‍ ആറ് പേര് മരിച്ചു. രണ്ടു പേരെ ഒഴുക്കില്‍പെട്ട് കാണാതായി.
ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി, ചിക്കമംഗളൂരൂ, മംഗളൂരൂ തുടങ്ങിയ മേഖലകളില്‍ ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ബംഗളൂരു അടക്കമുള്ള പല നഗരങ്ങളിലും റോഡുകളിലുള്‍പ്പെടെ വെള്ളം കയറി.
പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. തുടർന്നു അഞ്ഞൂറോളം പേരെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി.