മമ്പറം കോട്ടത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
May 14 | 05:05 PM
കൂത്തുപറമ്പ്: മമ്പറം കോട്ടത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യബസും കൂത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ബസ് യാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. കൂത്തുപറമ്പ് കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ബസ് ജീവനക്കാരൻ പറഞ്ഞു.