തളിപ്പറമ്പിൽ സ്വകാര്യ ബസ് മറിഞ്ഞ് സ്ത്രീ മരിച്ചു, നിരവധി പേർക്ക് പരിക്ക്
June 29 | 06:47 PM
കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസിലെ നഴ്സ് ജോബിയ ജോസഫ് ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന പിലാക്കുന്നുമ്മൽ ബസാണ് അപകടത്തിൽപ്പെട്ടത്.
മഴയും അമിത വേഗതയുമാണ് അപകടകാരണമെന്നാണ് നിഗമനം. ഓട്ടോ റിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.