കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി, ഇനി ജി പി എസ് സംവിധാനം
May 16 | 06:53 PM
തിരുവനന്തപുരം:കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി. സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്ന് റവന്യു വകുപ്പ് ഉത്തരവിറക്കി.കെ റെയില്‍ കല്ലിടലുകള്‍ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
സര്‍വെകള്‍ക്ക് ഇനി ജിയോ ടാഗ് ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.കെ റെയില്‍ നല്കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.
സര്‍വെ നടത്താന്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റുന്നത് പതിവായിരുന്നു.