സിൽവർ ലൈൻ കല്ലിടൽ, കണ്ണൂരിൽ നാട്ടുകാരുടെ പ്രതിഷേധം
April 22 | 03:06 PM
കണ്ണൂർ: എടക്കാട് സിൽവർ ലൈൻ സർവ്വേക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. സിൽവർ ലൈൻ കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കല്ലുകൾ സ്ഥല ഉടമകൾ പിഴുതുമാറ്റി. പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അറിയിപ്പ് നൽകാതെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. കല്ലിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം.