ചെന്നിത്തലയുടെ ജാഥ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് മന്ത്രി എ.കെ. ബാലന്
05:18 PM |
February 2
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ജാഥ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് മന്ത്രി എ.കെ. ബാലന്. ഈ രൂപത്തിലാണ് ജാഥ തിരുവനന്തപുരത്ത് എത്തുന്നതെങ്കില്‍ ഓരോ സ്വീകരണ യോഗങ്ങളും കോവിഡ് ക്ലസ്റ്ററുകളായി മാറുമെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും ബാലന് പറഞ്ഞു.സംസ്ഥാന ചലചിത്ര അവാര്‍ഡില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചതിന്റെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കി. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് പോലും ഒരു ആക്ഷേപവും ഉണ്ടായില്ല. മാതൃകാപരവുമായിരുന്നു. ചടങ്ങില്‍ പങ്കെടുക്കേണ്ട ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.