ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
June 16 | 10:37 AM
ഇടുക്കി: വനാതിര്‍ത്തികളില്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാണെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഇടുക്കി, വയനാട് മലപ്പുറം ജില്ലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം, ചുങ്കത്തറ, പോത്ത്കല്ല്, ചാലിയാര്‍, എടക്കര, വഴിക്കടവ് എന്നീ പതിനൊന്ന് പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലുമാണ് ഹര്‍ത്താല്‍.
ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ആവശ്യം.