പരിസ്ഥിതിലോല മേഖല: ഇടുക്കിയിൽ ഇന്ന് ഹർത്താൽ
June 10 | 11:07 AM
തൊടുപുഴ: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ ഇടുക്കി ജില്ലയില്‍ ഇടത് മുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു.വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഈ ആവശ്യം ഉന്നയിച്ച് 16-ാം തീയതി യുഡിഎഫും ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.