തൊടുപുഴയിലെ സംഘർഷം, യൂത്ത്കോൺഗ്രസ് നേതാവിന് ഗുരുതര പരിക്ക്
June 14 | 06:23 PM
ഇടുക്കി: തൊടുപുഴയിൽ പ്രതിഷേധ മാർച്ചിനിടെ പോലീസ് നടത്തിയ ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് നേതാവിന് ഗുരുതര പരിക്ക്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന്റെ കണ്ണിനാണ് പരിക്കേറ്റത്.
പ്രാഥമിക പരിശോധനയിൽ ബിലാലിന്റെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായാണ് സൂചന. വിദഗ്ധ ചികിത്സയ്ക്കായി ബിലാലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാർ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയിൽ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്.
ബിലാലിനെ കൂടാതെ മൂന്ന് പ്രവർത്തകർക്കും നാല് പോലീസുകാർക്കും പരിക്കേറ്റു