ഗുജറാത്തില്‍ കനത്ത മഴ; വെള്ളപ്പൊക്കത്തില്‍ ഏഴു പേര് മരിച്ചു
July 12 | 04:34 PM
ഗാന്ധിനഗർ: ഗുജറാത്തിൽ ശക്തമായ മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴ് മരണം. നദികൾ കരകവിയുകയും ഡാമുകൾ നിറഞ്ഞ് ഒഴുകുകയും തെരുവുകളിൽ വെള്ളം കയറുകയും ചെയ്തു.
9000 പേരെ മാറ്റിപാര്‍പ്പിച്ചു. 468 പേരെ രക്ഷപെടുത്തി.
തെക്കന്‍ ഗുജറാത്തില്‍ ഡാംഗ്, തപി, വല്‍സാദ് ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. മധ്യ ഗുജറാത്തില്‍ പഞ്ച്മഹല്‍, ചോട്ട ഉദയ്പൂര്‍, ഖേദ ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റെയില്‍വേട്രാക്കില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് 4 പാസഞ്ചര്‍ ട്രെയിനുകളും ഒരു എക്സ്പ്രസ് ട്രെയിനും റദ്ദാക്കി.
വെള്ളപ്പൊക്കത്തിലും ഇടിമിന്നലിലുമായി 63 പേരാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് മരിച്ചത്.