നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളൂരു എഫ്.സി പോരാട്ടം സമനിലയില്‍
01:26 PM |
December 9
ഫത്തോര്‍ഡ: ആവേശകരമായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളൂരു എഫ്.സി പോരാട്ടം സമനിലയില്‍. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളും പ്രതിരോധവുമായി കളംനിറഞ്ഞ മത്സരം 2-2ന് സമനിലയില്‍ അവസാനിച്ചു. ഇരട്ട ഗോളുകളുമായി തിളങ്ങിയ നോര്‍ത്ത് ഈസ്റ്റ് താരം ലൂയിസ് മച്ചാഡോയാണ് ഹീറോ ഓഫ് ദ മാച്ച്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ മച്ചാഡോയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം മുന്നിലെത്തിയത്. മച്ചാഡോയുടെ തന്നെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മച്ചാഡോ നല്കിയ ഹൈബോള് നേരെ മലയാളി താരം സുഹൈറിലേക്ക്. വലതുവിങ്ങിലൂടെ സുഹൈറിന്റെ മുന്നേറ്റം. സുഹൈറില്‍ നിന്ന് പന്ത് സ്വീകരിച്ച് ബോക്സിലേക്ക് കയറിയ റോച്ചര്‍സെലയുടെ ഇടംകാലന്‍ ഷോട്ട് ബോക്സിലുണ്ടായിരുന്ന മച്ചാഡോയുടെ ദേഹത്ത് തട്ടി ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെ നിസ്സഹായനാക്കി വലയിലേക്ക്. ബെംഗളൂരു 13-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. രാഹുല്‍ ബേക്കെയുടെ ഒരു ത്രോ ബോളിലാണ് ഗോളിന്റെ പിറവി. നോര്‍ത്ത് ഈസ്റ്റ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ യുവാനനാണ് പന്ത് വലയിലെത്തിച്ച് ബെംഗളൂരുവിന് സമനില ഗോള്‍ സമ്മാനിച്ചത്. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ ആദ്യ പകുതിയില്‍ നടത്തി. 19-ാം മിനിറ്റില്‍ ആഷിഖ് കുരുണിയന്റെ ഷോട്ട് ഗുര്‍മീത് രക്ഷിച്ചെടുത്തത് നോര്‍ത്ത് ഈസ്റ്റിന് ആശ്വാസമായി. മ്പോള്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.