തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ ചർച്ച നടത്തി രാഹുൽ ഗാന്ധി;നാളെ വയനാട്ടിൽ എത്തും
01:49 PM |
January 27
മലപ്പുറം: ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. പ്രത്യേക വിമാനത്തിൽ രാവിലെ 11.20നാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വിമാനത്താവളത്തിലെത്തി ചർച്ച നടത്തി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ചർച്ചയിൽ പങ്കെടുത്തു. വണ്ടൂർ, മമ്പാട്, നിലമ്പൂർ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും.