വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടു വളര്‍ത്തി, വീട്ടമ്മ അറസ്റ്റിൽ
May 12 | 01:09 PM
കൊട്ടാരക്കര: വീട്ടുമുറ്റത്ത് കഞ്ചാവുചെടി വളര്‍ത്തിയ വീട്ടമ്മ അറസ്റ്റില്‍. മേലില കണിയാന്‍കുഴി കാരാണിയില് ചരുവിള പുത്തന്‍വീട്ടില്‍ തുളസി (60)യാണ് അറസ്റ്റിലായത്. പത്തടി ഉയരവും വിളവെടുപ്പിനു പാകവുമായ കഞ്ചാവുചെടിയാണ് ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്നത്. വാങ്ങി ഉപയോഗിക്കാന്‍ ചെലവേറിയതിനാലാണ് ഇവര്‍ വീട്ടില്‍ത്തന്നെ കഞ്ചാവ് വളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.