തൂക്കി വില്‍ക്കുന്ന അരിക്കും ജിഎസ്ടി, രാജ്യമൊട്ടാകെ അരിക്ക് വില കൂടും
July 17 | 05:45 PM
തിരുവനന്തപുരം: രാജ്യമൊട്ടാകെ അരിക്ക് വിലകൂടും. തൂക്കി വില്‍ക്കുന്ന അരിക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെയാണ് വില വര്‍ദ്ധിക്കുന്നത്. നാളെ മുതല്‍ കിലോയ്ക്ക് രണ്ടര രൂപവരെ വര്‍ദ്ധിക്കുമെന്നാണ് സൂചന. പായ്ക്ക് ചെയ്ത ബ്രാന്‍ഡ് പതിക്കാത്ത അരിക്കും അഞ്ചു ശതമാനം ജിഎസ്ടി നിലവില്‍ വരും.
ലീഗല്‍ മെട്രോളജി നിയമപ്രകാരം ചില്ലറ വില്പന നിബന്ധന അരിക്ക് ജിഎസ്ടി നിശ്ചയിക്കുന്നതില്‍ ബാധകമായിരുന്നു. ഇതനുസരിച്ച് ലേബല്‍ പതിച്ചിട്ടുള്ളതും പായ്ക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള അരിചാക്കുകള്ക്ക് മാത്രമായിരുന്നു നിലവില്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നത്.