സ്വർണവിലയിൽ വീണ്ടും വർധനവ്
November 15 | 10:51 AM
കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും സ്വര്‍ണവില വർധിച്ചു. ഔണ്‍സിന് 1771 ഡോളര്‍ വരെയെത്തിയതോടെ കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ചു. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 4855 രൂപയായി. 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 38,840 രൂപയിലേക്കുമെത്തി.