കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ സംഭവം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
June 14 | 06:34 PM
തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ സ്റ്റേഷന്‍ജാമ്യത്തില്‍ വിടുകയാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. കന്റോണ്‍മെന്റ് ഹൗസും പരിസരവും സുരക്ഷാ മേഖല അല്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചത്.
അതേസമയം പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത് ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിക്കുന്നു.