കോഴിക്കോട്ടെ ആൾക്കൂട്ട ആക്രമണം: കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി
June 24 | 11:54 AM
കോഴിക്കോട്: കോഴിക്കോട് ബാലുശേരിയിലെ ആൾക്കൂട്ട മർദന കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
ജിഷ്ണുരാജിന് നേരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. എസ്ഡിപിഐയുടെ ഫ്ളക്സ് ബോർഡ് കീറിയെന്ന് ആരോപിച്ചാണ് മർദിച്ചതെന്നും സംഭവത്തിന് പിന്നിൽ എസ്ഡിപിഐ-മുസ്ലീം ലീഗ് പ്രവർത്തകരാണെന്നും ജിഷ്ണുരാജ് ആരോപിച്ചു.