കൊലക്കേസ് പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേര്‍ക്ക് ബോംബേറ്, അദ്ധ്യാപിക അറസ്റ്റിൽ
April 23 | 11:27 AM
കണ്ണൂര്‍ പിണറായിയില്‍ മുഖ്യമന്ത്രിയുടെ വീടിന് സമീപം സിപിഎം പ്രവര്ത്തകന് പുന്നോല്‍ ഹരിദാസന് വധക്കേസ് പ്രതി ഒളിച്ചിരുന്ന വീടിന് നേര്‍ക്ക് ബോംബേറ്. ഇന്നലെ രാത്രിയാണ് ബോംബേറ് ഉണ്ടായത്. വീടിന് ചുറ്റുമുള്ള ജനല്‍ച്ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ത്തു.
വിവരം അറിഞ്ഞ് രാത്രി പതിനൊന്നുമണിയോടെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന് നേര്‍ക്ക് രണ്ടു ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ ആര്‍എസ്എസ് പ്രാദേശിക നേതാവ് നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയായിരുന്നു ബോംബേറ് ഉണ്ടായത്.
സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന് സുരക്ഷ ശക്തമാക്കി.
അതേസമയം പ്രതിയെ ഒളിപ്പിച്ചതിന് നിജിലിൻ്റെ സുഹൃത്ത് അധ്യാപികയായ രേഷ്മയെ പോലീസ് അറസ്റ്റ് ചെയതു. വിദേശത്ത് ജോലി ചെയ്യുന്ന രേശ്മയുടെ ഭർത്താവ് സി പി എം പ്രവർത്തകനും അനുഭാവിയുമാണ്.