കോഴിക്കോട് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്
June 15 | 10:23 AM
കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്. കുറ്റ്യാടി അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.
തീവ്രത കുറഞ്ഞ പെട്രോൾ ബോംബാണ് എറിഞ്ഞതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.