മുഖ്യമന്ത്രി എകെജി സെന്ററിൽ, ആക്രമണമുണ്ടായ സ്ഥലം സന്ദർശിച്ചു
July 1 | 11:18 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എകെജി സെന്ററിലെത്തി. ആക്രമണമുണ്ടായ സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
മന്ത്രിമാരായ ജി.ആര്. അനില്‍, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിപിഎം അവയ്ലബിള് സെക്രട്ടേറിയറ്റ് എകെജി സെന്ററില്‍ ഉടന്‍ ചേരും.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഇരുചക്രവാഹനത്തിൽ എത്തിയ യുവാവ് കൈയിലുണ്ടായിരുന്ന സ്ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് സ്ഫോടകവസ്തു പതിച്ചത്. ആർക്കും പരിക്കില്ല.