കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചു, ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
June 6 | 04:38 PM
ചവറ: കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചതിനെ തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയില്‍ കൊച്ചുവീട്ടില്‍ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന് ആരുഷാണ് മരിച്ചത്. ചവറ പയ്യലക്കാവിലുള്ള ബന്ധുവീട്ടില്‍വച്ച് ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു സംഭവം.
രക്ഷിതാക്കളും ബന്ധുക്കളും സംസാരിക്കുന്നതിനിടെ, കളിക്കുകയായിരുന്ന കുഞ്ഞ് മുറിയിലിരുന്ന കുപ്പിയില്‍നിന്ന് മണ്ണെണ്ണ കുടിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് ചവറ പോലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.