മാസ്ക് ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ല, കേസെടുക്കില്ല
March 23 | 03:46 PM
ന്യൂഡൽഹി: മാസ്കും സാമൂഹ്യ അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കില്ലെന്ന തീരുമാനം മാത്രമാണ് കൈക്കൊണ്ടിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മാസ്ക്, സാമൂഹിക അകലം എന്നിവടക്കം കേന്ദ്രം നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാസ്ക് ഒഴിവാക്കാറായിട്ടില്ലെന്ന് ഐഎംഎയും അറിയിച്ചു.