തില്ലങ്കരി മോഡല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സി.പി.എമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്ന് മുല്ലപ്പള്ളി
12:38 PM |
January 29
മലപ്പുറം: തില്ലങ്കരി മോഡല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ സി.പി.എമ്മും ബിജെപിയും ധാരണയായിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വോട്ട് കച്ചവടത്തിന് സി.പി.എമ്മും-ബി.ജെ.പിയും ധാരണയുണ്ടാക്കിയിരുന്നു. തില്ലങ്കരി ഉപതിരഞ്ഞെടുപ്പ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്. വിലകുറഞ്ഞ രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത് എന്നും മുല്ലപ്പള്ളി പറഞ്ഞു.