ചിദംബരത്തിന്റെയും മകന്റെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
May 17 | 12:41 PM
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വിവിധയിടങ്ങളിലെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. ഡൽഹി, മുംബൈ, ഒഡീഷ, കർണാടക. ചെന്നൈ, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനത്തിനു സിബിഐ കാർത്തി ചിദംബരത്തിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2010-14 കാലയളവിൽ പഞ്ചാബിലെ ഒരു പവർ പ്രോജക്റ്റിനായി ഒരു കമ്പനിക്ക് പ്രോജക്റ്റ് വിസ നൽകാൻ സഹായിച്ചുവെന്നതാണ് കേസ്.