തൂണുകൾക്കിടയിൽ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് മണിക്കൂറുകൾക്ക് ശേഷം പുറത്തിറക്കി
May 27 | 06:18 PM
കോഴിക്കോട്: കെഎസ്ആർടിസി ടെർമിനലിനകത്ത് തൂണുകൾക്കിടയിൽ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തേക്കിറക്കി. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്. അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബസ് പുറത്തേക്ക് ഇറക്കാനായത്.
ബസുകൾ വളരെ കഷ്ടപ്പെട്ടാണ് തൂണുകൾക്കിടയിൽ പാർക്ക് ചെയ്യാറ്. ബസുകൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.
ബസിന്റെ ചില്ലുകൾ തകരാതെ ബസ് പുറത്തെടുക്കുകയായിരുന്നു. കുടുങ്ങിയ ബസിന് പകരം മറ്റൊരു ബസ് സർവീസ് നടത്തി.