ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ
April 14 | 06:17 PM
ഹൈദരാബാദ്: വിശാഖപട്ടണത്തുനിന്ന് സെക്കന്തരാബാദിലേക്ക് വരുന്ന ട്രെയിനിൽ ബോംബുണ്ടെന്ന് വ്യാജ വിവരം നൽകിയ യുവാവിനെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. തോറി കാർത്തിക് (19) എന്നയാളാണ് പിടിയിലായത്.
റെയിൽവേ പോലീസിന്റെയും സംസ്ഥാന പോലീസിന്റെയും സംയുക്ത സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 13 ന് 100 ൽ വിളിച്ച് ട്രെയിനിൽ ബോംബ് വച്ചതായി ഇയാൾ പോലീസിനെ അറിയിക്കുകയായിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന രണ്ട് ട്രെയിനുകൾ റെയിൽവേ പോലീസ് തടഞ്ഞ് പരിശോധന നടത്തി.