മംഗളൂരില്‍ ഉരുള്‍പൊട്ടലില്‍ 3 മലയാളികള്‍ മരിച്ചു
July 7 | 05:43 PM
ബംഗളൂരൂ: മംഗളൂരുവിലെ പഞ്ജിക്കല്ലുവില് ഉരുള്‍പൊട്ടലില്‍ 3 മലയാളികള്‍ മരിച്ചു. ടാപ്പിംഗ് തൊഴിലാളികളായ ആലപ്പുഴ സ്വദേശി സന്തോഷ്, പാലക്കാട് സ്വദേശി ബിജു, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ജോണിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമിച്ച് താമസിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
കര്‍ണ്ണാടകയിലെ തീര പ്രദേശങ്ങളില്‍ അതിതീവ്ര മഴ തുടരുകയാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. തീരപ്രദേശങ്ങളിലും, മല്‍നാട് ഉള്‍പ്പെടെയുള ഭാഗങ്ങളിലും മഴ കനത്ത നാശം വിതച്ചു.
നിരവധി വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.