ബംഗളൂരുവിൽ ബൈക്കപകടം, 2 മലയാളി യുവാക്കൾ മരിച്ചു
May 16 | 06:42 PM
ബംഗളൂരു: ബംഗളൂരൂവിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളി യുവാക്കൾ മരിച്ചു. കോട്ടയം അകലകുന്നം സ്വദേശി ഡോ. ജിബിന്‍ ജോസ് മാത്യു (29), എറണാകുളം സ്വദേശി കരൺ വി. ഷാ (27) എന്നിവരാണ് മരിച്ചത്.
ഐടി ജീവനക്കാരനാണ് കരൺ. ബൈക്ക് റോഡിലെ ഡിവൈഡറില്‍ തട്ടിമറിഞ്ഞാണ് അപകടം ഉണ്ടായത്.