ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍
April 21 | 11:51 AM
അഹമദബാദ്: ഗുജറാത്തിലെ ദളിത് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍. ഇന്നലെ രാത്രി 11.30 ഓടെയാണ് ഗുജറാത്ത് പാലന്‍പുര്‍ സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നിലെ കാരണം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ രാത്രി അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ഇദ്ദേഹത്തെ ഇന്ന് അസമിലേക്ക് കൊണ്ടുപോകും.
ദളിത് നേതാവും രാഷ്ട്രീയ പാര്‍ട്ടിയായ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ കണ്‍വീനറുമാണ് മേവാനി. 2021 സെപ്റ്റംബറിലാണ് സ്വതന്ത്ര എംഎല്‍എയായ മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.