വൈദ്യുതി കമ്പി ഓട്ടോറിക്ഷയുടെ മുകളിൽ പൊട്ടിവീണ് 8 പേർ വെന്തുമരിച്ചു
June 30 | 04:32 PM
വൈദ്യുതി കമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടി വീണ് 8 പേർ വെന്തുമരിച്ചു. കർഷകതൊഴിലാളികൾ ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയിലാണ് അപകടം. കർഷകത്തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വൈദ്യുതിക്കമ്പി പൊട്ടിവീണ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു.
ഓട്ടോയില്‍ പത്തുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ രണ്ടുപേരുടെ നില അതീവഗുരുതരമാണ്.
മരിച്ചവരുടെ കുടുംബത്തിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ആശ്വാസധനസഹായമായി പ്രഖ്യാപിച്ചു.