ആലപ്പുഴയിൽ മകന്റെ മര്‍ദനമേറ്റ് അച്ഛൻ മരിച്ചു
May 23 | 10:38 AM
ആലപ്പുഴ: മകന്റെ മര്‍ദനമേറ്റ് അച്ഛൻ മരിച്ചു. എണ്ണക്കാട് സ്വദേശി തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. മകന് സജീവിനെ മാന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് സജീവും പിതാവും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. ഇന്ന് പുലർച്ചെയും വഴക്കുണ്ടായി. ഇതിനിടയില്‍ സജീവന് അച്ഛനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.