അഗ്നിപഥ് പ്രതിഷേധം: യുപിയിൽ 250 പേർ അറസ്റ്റിൽ
June 18 | 01:48 PM
ലക്നോ: അഗ്നിപഥ് സൈനികസേവന പദ്ധതിക്കെതിരെ പ്രതിഷേധിച്ച 250 പേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ. പദ്ധതിക്കെതിരെ നൂറുകണിക്കിന് യുവാക്കളാണ് തെരുവിൽ പ്രതിഷേധവുമായി കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയത്.
രോഷാകുലരായ യുവാക്കൾ മുളവടികളും കല്ലും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ചു. പ്രതിഷേധക്കാർ ട്രെയിനുകൾ കത്തിക്കുകയും റെയിൽവേ സ്റ്റേഷനുകൾ അടിച്ചു തകർക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് 250ഓളം യുവാക്കളെ അറസ്റ്റു ചെയ്തത്.