ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു
July 9 | 02:54 PM
ഇടുക്കി: കാടിനുള്ളില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന് എന്നയാളാണ് മരിച്ചത്. മൂന്നാര്‍ പോതമേട്ടിലാണ് സംഭവം.
നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മഹേന്ദ്രന് മരിച്ചതെന്ന് പോലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പോതമേട് വനത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സംഘം സ്ഥിരമായി നായാട്ടിന് പോകാറുണ്ടായിരുന്നു. അത്തരത്തില്‍ നായാട്ടിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. സംഘത്തിലുണ്ടായിരുന്ന മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേറ്റു. നായാട്ട് നിയമവിരുദ്ധമായതിനാല്‍ പിടിക്കപ്പെടുമെന്ന് കരുതി സംഘത്തിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് മഹേന്ദ്രന്റെ മൃതദേഹം കാടിനുള്ളില്‍ തന്നെ മറവ് ചെയ്യുകയായിരുന്നു.