വാഹനാപകടത്തിൽപ്പെട്ട് നടി രംഭയും മക്കളും
November 1 | 02:11 PM
ഒട്ടാവ: നടി രംഭയും മക്കളും വാഹനാപകടത്തിൽപ്പെട്ടു. ഇവർ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിൽ നിന്നും അത്ഭുതകരമായി ഇവർ രക്ഷപ്പെട്ടു. കാനഡയില്‍ വച്ചാണ് അപകടം നടന്നത്. സ്കൂളില്‍ നിന്നും മക്കളെ തിരിച്ചു കൊണ്ടുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. രംഭയും മക്കളും രംഭയുടെ മുത്തശിയുമാണ് അപകടസമയം കാറില്‍ ഉണ്ടായിരുന്നത്. മൂത്ത മകള്‍ സാഷയ്ക്ക നിസാരമായി പരിക്കേറ്റു.