നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
June 29 | 02:40 PM
ചെന്നൈ: നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശത്തിൽ കടുത്ത അണുബാധയേറ്റിരുന്നു. വിദ്യാസാഗറിനും മീനയ്ക്കും മകള്‍ക്കും ജനുവരി മാസത്തില്‍ കോവിഡ് ബാധിച്ചിരുന്നു.
അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്ക്കേണ്ട സ്ഥിതിയിലായിരുന്നു. എന്നാല്‍ അവയവദാതാവിനെ ലഭിക്കാന്‍ വൈകിയതോടെ ചൊവ്വാഴ്ച വൈകുന്നേരം നില രൂക്ഷമായി. തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
ബംഗളൂരുവിലെ വ്യവസായിയാണ് വിദ്യാസാഗർ.
2009 ലാണ് മീനയും വിദ്യാസാഗറും തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് നൈനിക എന്ന മകളുണ്ട്.