നടിയെ ആക്രമിച്ച കേസ്: രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണക്കോടതി
April 26 | 03:06 PM
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ ചോർന്നുവെന്ന പ്രോസിക്യൂഷൻ വാദം തള്ളി വിചാരണക്കോടതി. എന്ത് രഹസ്യ രേഖയാണ് ചോർന്നതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. കോടതിയുടെ പക്കലുള്ള രേഖകളൊന്നും ചോർന്നിട്ടില്ല. അന്വേഷണ വിവരം ചോരുന്നതിൽ പ്രോസിക്യൂഷന് മറുപടിയില്ലെന്നും കോടതി വിമർശിച്ചു.
കോടതിയുടെ പക്കലുള്ള രഹസ്യ രേഖകൾ എങ്ങനെ ദിലീപിന്റെ ഫോണിൽ വന്നുവെന്നാണ് പ്രോസിക്യൂഷന്റെ ചോദ്യം. കോടതിയുടെ പക്കലുള്ള എ വണ്‍ ഡയറി രഹസ്യ രേഖയല്ല. അതിൽ ജഡ്ജി ഒപ്പിടാറില്ല. എ വണ്‍ രേഖകൾ ദിലീപിന്റെ അഭിഭാഷകർ അപേക്ഷ നൽകി മുമ്പ് വാങ്ങിച്ചിരുന്നുവെന്നും വിചാരണ കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ചിരുന്ന മൂന്ന് ഹർജികളും കോടതി മാറ്റിവച്ചു.