പ്രതി സ്ഥാനത്ത് എത്ര ഉന്നതനായാലും നടപടി, അതി ജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
May 26 | 04:02 PM
തിരുവനന്തപുരം: അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ നിലകൊണ്ടതെന്നും ആ നില തന്നെ തുടർന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും. ചില ആശങ്കകള്‍ നടി അറിയിച്ചു. കോടതിയെ സമീപിച്ചത് സര്‍ക്കാര്‍ നടപടികളിലുള്ള വീഴ്ചയുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞു. കോടതിയില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തില്‍ കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സർക്കാർ തനിക്കൊപ്പമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത പ്രതികരിച്ചു.