ആറളത്ത് കര്‍ഷകനെ ആന ചവിട്ടിക്കൊന്നു
July 14 | 03:26 PM
കണ്ണൂർ: ഇരിട്ടി ആറളത്ത് ആന കര്‍ഷകനെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്.
ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ തുരത്താന്‍ ശ്രമം തുടരുകയാണ്.
കണ്ണൂരിലെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. ആറളം ഫാമിലെ സുരക്ഷാ ജീവനക്കാരന്റെ ഇരുചക്ര വാഹനം പുലർച്ചെ കാട്ടാന തകർത്തിരുന്നു.