ഭിന്നശേഷിയുള്ള കുട്ടിക്കു വിമാനയാത്ര നിഷേധിച്ചു, ഇന്‍ഡിഗോയ്ക്ക് 5 ലക്ഷം പിഴ
May 28 | 06:41 PM
ന്യൂഡല്‍ഹി: ഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ച സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പിഴ ചുമത്തിയത്. കുട്ടിയെ കൈകാര്യം ചെയ്തതില്‍ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് വന്ന പിഴവാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്ന് അന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. കുറേക്കൂടെ അനുകമ്പയോടെയുള്ള പെരുമാറ്റം കുട്ടിയെ ശാന്തനാക്കുമായിരുന്നു.