Latest News

പെണ്‍കുട്ടികളുടെ പാദരക്ഷകളില്‍ ട്രാന്‍സ്‌പെരന്റ് ഷൂസാണിപ്പോള്‍ ട്രെന്‍ഡ്

ജീന്‍സ്, മിഡി, ചുരിദാര്‍, സാരി,ധരിക്കുന്ന വസ്ത്രം ഏതുമാകട്ടെ ട്രാന്‍സ്‌പെരന്റ് ഷൂസ് എല്ലാറ്റിനും ഇണങ്ങും. വെളള, പിങ്ക്, പര്‍പ്പിള്‍, ബ്രൗണ്‍ നിറങ്ങളില്‍ ലഭ്യമാണ്. എത്ര ഉപയോഗിച്ചാലും, മഴനനഞ്ഞാലും പുതുമ നഷ്ടപ്പെടില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്.പൊടി പറ്റിയാല്‍ത്തന്നെ ഒന്നു കഴുകിയാല്‍ പുത്തന്‍ ഷൂസായി മാറും. സാധാരണ കമ്പനിയാണെങ്കില്‍ 150 രൂപ മുതലും ബ്രാന്റഡ് ആണെങ്കില്‍ 200 രൂപ മുതലുമാണ് വില. 


                                                                                       


  ട്രാന്‍സ്‌പെരന്റ് ഷൂസ് പാദങ്ങള്‍ക്ക് ഏറെ സുഖപ്രദവും സൗകര്യപ്രദവുമാണ്. 
ഡിസൈനിങ്ങിലെ പ്രത്യേകത കൊണ്ട് ഏറെ വായുസഞ്ചാരം നല്‍കുന്നതുമാണിത്. 
കൊച്ചുകുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ട്രാന്‍സ്‌പെരന്റ് ഷൂസ് ലഭ്യമാണ്.  
പൂക്കളും പൂമ്പാറ്റകളുമുള്ള ഈ ഹാഫ് ഷൂ വിപണി പിടിച്ചടക്കിക്കഴിഞ്ഞു.